എംപോക്‌സ് ഭീതി: വിമാനത്താവളങ്ങളില്‍ അടക്കം കനത്ത ജാഗ്രത; സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും

ന്യൂഡല്‍ഹി: ഇന്നലെ രാജ്യത്ത് എംപോക്‌സ് ( മങ്കിപോക്‌സ്) സ്ഥിരീകരിച്ചതിനു പിന്നാലെ അതീവ ജാഗ്രത തുടരുന്നു. തല്‍ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അടക്കം കനത്ത ജാഗ്രത തുടരാനും നിര്‍ദേശമുണ്ട്.

ദില്ലിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. ക്ലേഡ് 2 എംപോക്‌സ് വൈറസിന്റെ സാന്നിധ്യമാണ് യുവാവിലുള്ളത്. ശനിയാഴ്ചയാണ് യുവാവിനെ ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.