ആഫ്രിക്ക ആദ്യം അവഗണിച്ച എംപോക്സ്; കൊവിഡിന് ശേഷം അടുത്ത മഹാമാരി; കരുതിയിരിക്കണമെന്ന് അധികൃതർ

ജൊഹന്നാസ്ബർഗ്: ആഫ്രിക്കയിൽ ദ്രുതഗതിയിൽ പകർന്നുപിടിക്കുന്ന മങ്കിപോക്സ് അഥവാ എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന. എംപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്ഥാനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.

കുരങ്ങന്മാരിൽ 1958ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 1970-ൽ മനുഷ്യരിലും കണ്ടെത്തി. പിന്നീട് ദശാബ്ദങ്ങളോളം ശാസ്ത്ര-പൊതു ആരോഗ്യ സമൂഹങ്ങൾ ഇതിനെ വലിയ തോതിൽ അവഗണിച്ചു, ഉഷ്ണമേഖലാ ആഫ്രിക്കയിലെ വിദൂര ഗ്രാമപ്രദേശങ്ങളിൽ പ്രസക്തിയില്ലാതെ ഒരു അസാധാരണ അണുബാധയായി എംപോക്സ് കണക്കാക്കപ്പെട്ടു.

2022-ൽ വികസിത രാജ്യങ്ങളിൽ വൻതോതിലുള്ള എംപോക്സ് വ്യാപനമുണ്ടായപ്പോൾ വലിയ ഗവേഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും നടന്നു. എംപോക്സ് രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും രോഗവ്യാപനം തടയുന്നതിനും ആഗോളതലത്തിൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് ആഫ്രിക്കൻ ഗവേഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടു. നിലവിൽ ആഫ്രിക്കയിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

മറ്റ് രാജ്യങ്ങളിലെ പൊതുജനാരോഗ്യത്തെ അപകടത്തിലാകുമോ എന്ന ആശങ്ക ഉയരുകയാണ്. ലോകത്തിന്റെ ഒരു കോണിൽ പൊട്ടിപ്പുറപ്പെടുന്ന ഇത്തരം സാംക്രമിക രോഗങ്ങളെ ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കണക്കാക്കിയാൽ പോര എന്നതിൻ്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ് എംപോക്സിൻ്റെ സമീപകാല ചരിത്രം. കാരണം ഇത്തരം രോഗങ്ങൾ അതിവേഗം പടർന്നുപിടിക്കും.

More Stories from this section

family-dental
witywide