ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കും ; മോദിക്ക് ഉറപ്പ് നല്‍കി മുഹമ്മദ് യൂനുസ്

ന്യൂഡല്‍ഹി: അതിക്രമങ്ങള്‍ക്ക് ഇരയായ ബംഗ്ലാദേശിലെ ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നല്‍കി മുഹമ്മദ് യൂനുസ്. യൂനുസിന്റെ നേതൃത്വത്തിലാണ് നിലവില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരുള്ളത്.

ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയില്‍ 140 കോടി ഇന്ത്യക്കാര്‍ ആശങ്കാകുലരായിരിക്കെ, കലാപബാധിതമായ ബംഗ്ലാദേശില്‍ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് തന്നെ വിളിച്ച് ഉറപ്പ് നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശിന്റെ ഉറപ്പ് സംബന്ധിച്ച് പ്രധാനമന്ത്രി എക്സിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം രാജ്യ തലസ്ഥാനമായ ധാക്കയിലെ ധകേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ യൂനുസ് ബംഗ്ലാദേശിലെ ഹിന്ദുക്കളെയും കണ്ടിരുന്നു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം അടുത്തിടെ നടന്ന അക്രമങ്ങളില്‍ ന്യൂനപക്ഷങ്ങളെ ആക്രമിച്ചവരെ ശിക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide