
വാഷിംഗ്ടൺ: കെൻ്റക്കിയിലെ ലണ്ടനിലെ ഇൻ്റർസ്റ്റേറ്റ്-75 ന് സമീപം ശനിയാഴ്ച വൈകുന്നേരം ഏഴുപേർക്ക് വെടിയേറ്റു. ലണ്ടനിൽ നിന്ന് ഒമ്പത് മൈൽ അകലെ, ലോറൽ കൗണ്ടിയിലെ ഇൻ്റർസ്റ്റേറ്റ് 75-ൽ ട്രാഫിക്കിൽ പ്രതി ഒന്നിലധികം വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വൈകുന്നേരം 6 മണിക്ക് മുമ്പാണ് സംഭവം ആരംഭിച്ചത്. വനപ്രദേശത്ത് നിന്നോ മേൽപ്പാലത്തിൽ നിന്നോ ആണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്.
പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ഇയാൾക്കായി പൊലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു
“താഴെയുള്ള വ്യക്തി, ജോസഫ് എ കൗച്ച്, എക്സിറ്റ് 49/KY-909 ഏരിയയിൽ നടന്ന ഷൂട്ടിംഗിൽ പങ്കുള്ള വ്യക്തിയാണ്. ഈ വ്യക്തി എവിടെയാണെന്നോ ലൊക്കേഷനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും വിവരമുണ്ടെങ്കിൽ, ദയവായി ലണ്ടൻ-ലോറൽ കൗണ്ടിയുമായി ബന്ധപ്പെടുക. 911 അല്ലെങ്കിൽ 606-878-7000 എന്ന നമ്പറിൽ ബന്ധപ്പെടണം. ഏകദേശം 154 പൗണ്ട് ഭാരമുള്ള 32 വയസ്സുള്ള വെളുത്തവർഗക്കാരനാണ്. ഇയാളുടെ അടുത്ത് പോകരുത്,” പോലീസ് പറഞ്ഞു.
“ദയവായി Ext 49 ന് ചുറ്റുമുള്ള I-75 ഒഴിവാക്കുക. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബദൽ റൂട്ട് ഉപയോഗിക്കുക. ആ പ്രദേശത്ത് എവിടെയും പോകരുത്,” ലണ്ടൻ മേയർ റാൻഡൽ വെഡിൽ ഫേസ്ബുക്കിൽ പറഞ്ഞു.
“പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഞങ്ങൾ ആളുകളോട് വീടിനകത്തു തന്നെ തുടരാൻ അഭ്യർത്ഥിക്കുന്നു,” കെൻ്റക്കി സ്റ്റേറ്റ് ട്രൂപ്പർ സ്കോട്ടി പെന്നിംഗ്ടൺ ഫേസ്ബുക്കിൽ എഴുതി.