ഷാർദൂൽ ഷോ, തമിഴ്നാടിനെ ഇന്നിങ്സിനും 70 റൺസിനും തകർത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ

മുംബൈ: തമിഴ്നാടിനെ തരിപ്പണമാക്കി മുംബൈ രഞ്ജി ട്രോഫി‌യു‌ടെ ഫൈനലിൽ കടന്നു. ഇന്നിങ്സിനും 70 റൺസിനുമായിരുന്നു മുംബൈയുടെ ജയം. രണ്ടാം ഇന്നിങ്സില്‍ 162ന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ തമിഴ്നാട് 232 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. 70 റണ്‍സെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി പൊരുതിയത്.

സെഞ്ചറിയും രണ്ട് ഇന്നിങ്സിൽനിന്നായി നാലു വിക്കറ്റും സ്വന്തമാക്കിയ ഷാർദൂൽ ഠാക്കൂറാണ് മുംബൈ നിരയിൽ മിന്നിയത്. കളിയിലെ താരവും ഷാർദൂൽ തന്നെ. സ്കോർ: തമിഴ്നാട് – 146, 162. മുംബൈ – 378. ഒന്നാം ഇന്നിങ്സിൽ തമിഴ്നാടിനെ 146 റണ്‍സിൽ ഒതുക്കിയെങ്കിലും മറുപടി ബാറ്റിങ്ങിൽ മുംബൈയും തകർച്ചയിലായിരുന്നു. 7ന് 106 എന്ന നിലയിൽ പതറിയ മുംബൈയെ ഷാർദൂൽ ഠാക്കൂർ മിന്നുന്ന പ്രകടനത്തോടെ കരകയറ്റി.

ഒൻപതാമനായിറങ്ങിയ ഷാർദൂൽ 109 റൺസെടുത്തു. വാലറ്റത്ത് തനുഷ് കൊട്ടിയാനെ കൂട്ടുപിടിച്ച് റൺസുയർത്തി. കൊ‌ട്ടിയാൻ 89 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒടുവിൽ മുംബൈ 378 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച തമിഴ്നാടിന് സ്കോർ ബോർഡിൽ 10 റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടമായി.

ബാബാ ഇന്ദ്രജിത്തും പ്രദോഷ് പോളും (25) രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിജയ് ശങ്കര്‍ (24), രവിശ്രീനിവാസൻ സായ്കിഷോർ (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ. മുംബൈയ്ക്ക് വേണ്ടി ഷാംസ് മുലാനി 4 വിക്കറ്റ് പിഴുതു.

Mumbai beat TN and enter Ranji Trophy Final

More Stories from this section

family-dental
witywide