
മുംബൈ: കാന്തിവാലി ഈസ്റ്റിലെ അശോക് നഗറിലെ സ്‌കൂളിൽ വച്ച് നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്‌കൂളിൽ ജോലി ചെയ്തിരുന്ന വാച്ച്മാനെ സാംത പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സാംതാ നഗർ പോലീസ് സ്‌റ്റേഷനിൽ പോക്‌സോ നിയമപ്രകാരം അമ്മ കേസ് ഫയൽ ചെയ്യുകയും ശനിയാഴ്ച തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബാത്ത്റൂമിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സാംതാ നഗർ പൊലീസ് സ്‌റ്റേഷനിൽ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.
അശോക് നഗറിലെ സ്‌കൂളിൽ പഠിക്കുന്ന 4 വയസ്സുകാരിളെയ പതിവുപോലെ വെള്ളിയാഴ്ച പിതാവ് സ്‌കൂളിൽ കൊണ്ടുവിട്ടതായിരുന്നു. എന്നാൽ, തിരിച്ചെത്തിയപ്പോൾ സ്വകാര്യഭാഗങ്ങളിൽ വേദനിക്കുന്നതായി കുട്ടി മാതാവിനോട് പറയുകയായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം കുട്ടി പറഞ്ഞതെന്ന് അമ്മ പരാതിയിൽ പറഞ്ഞു.
മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിക്ക് അണുബാധയുള്ളതായും സ്വകാര്യഭാഗത്ത് മുറിവേറ്റതായും ഡോക്ടർമാർ പറഞ്ഞു.










