യുവ നടിയുടെ ലൈംഗിക പീഡന പരാതി : സിദ്ദിഖിനെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്

തിരുവനന്തപുരം: യുവ നടി രേവതി സമ്പത്തിന്റെ പരാതിയില്‍ മുതിര്‍ന്ന നടനും താര സംഘടന അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഡി.ജി.പിക്ക് ഇമെയില്‍ മുഖേനെയാണ് നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 2016 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രത്യേക സംഘത്തിലെ എസ്.പി കഴിഞ്ഞ ദിവസം നടിയെ ഫോണില്‍ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ തയ്യാറാണോയെന്ന് അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിയമോപദേശം തേടിയശേഷമാണ് നടി പരാതി നല്‍കിയത്.

അതേസമയം, നടിക്കെതിരെ സിദ്ദിഖ് നല്‍കിയ പരാതിയും ഡി ജി പി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പലപ്പോഴും വ്യത്യസ്ത ആരോപണമുന്നയിച്ച നടി ഇപ്പോഴാണ് ലൈംഗികാരോപണം നടത്തുന്നത് എന്നാണ് സിദ്ധിഖ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മോശമായ വാക്കുകളുപയോഗിച്ചെന്നായിരുന്നു 2018 ല്‍ ഇവര്‍ പറഞ്ഞിരുന്നത് . പിന്നീട് ഉപദ്രവിച്ചെന്നായി. മറ്റു പലര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളിലൂടെ പരാതികളുന്നയിച്ച ഇവര്‍ക്ക് പ്രത്യേക അജന്‍ഡയുണ്ട്. ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമമെന്നും സിദ്ദിഖ് വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide