ട്രംപിന്റെ ഭരണത്തിൽ ‘മസ്കും രാമസ്വാമിയും നമുക്ക് പണിയാകും’; മുന്നറിയിപ്പ് നൽകി ചൈനീസ് ഉപദേശകൻ

വാഷിങ്ടൺ: അമേരിക്കയിൽ താക്കോൽ സ്ഥാനങ്ങളിൽ ട്രംപ് കുടിയിരുത്തിയ ശതകോടീശ്വരന്മാരായ എലോൺ മസ്‌കും ഇന്ത്യൻ വംശജനായ വിവേക് ​​രാമസ്വാമിയും ചൈനയ്ക്ക് ഭീഷണിയാകുമെന്ന് ചൈനീസ് ന​യ ഉ​പ​ദേ​ഷ്ടാ​വ് ഷെങ് യോ​ങ്നി​യ​ൻ. കാ​ര്യ​ക്ഷ​മ​ത​യു​ള്ള യു.​എ​സ് ഭ​ര​ണ​സം​വി​ധാ​നം ചൈ​ന​ക്കു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാര്യക്ഷമമായ യുഎസ് രാഷ്ട്രീയ സംവിധാനം ചൈനയുടെ നിലവിലെ സംവിധാനത്തിൽ വലിയ സമ്മർദ്ദം ചെലുത്തുമെന്നും ചൈ​ന​ക്ക് മാ​ത്ര​മ​ല്ല, യൂ​റോ​പ്പി​നും ഇവരെ നേ​രി​ടേ​ണ്ടി​വ​രുമെന്നും ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഷെൻഷെൻ കാമ്പസിലെ സ്കൂൾ ഓഫ് പബ്ലിക് പോളിസി ഡീൻ കൂടിയായ ഷെങ്, ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ബൈചുവാൻ ഫോറത്തിൽ പറഞ്ഞു.

ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ യുഎ​സി​ൽ നടക്കുന്ന മാ​റ്റ​ങ്ങ​ളി​ൽ നി​ന്നാ​യി​രി​ക്കാം ചൈ​ന​ക്ക് ഏ​റ്റ​വും വ​ലി​യ സ​മ്മ​ർ​ദം നേ​രി​ടേ​ണ്ടി​വ​രി​ക. എ​ന്നാ​ൽ, ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ മ​സ്കി​നെ​പോ​ലു​ള്ള പ്ര​തി​ഭ​ക​ൾ കൊ​ണ്ടു​വ​രു​ന്ന പ​രി​ഷ്‍കാ​ര​ത്തെ വി​ല​കു​റ​ച്ചു​ കാ​ണ​രു​തെന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Musk and Ramaswami create problem to us, says chinese adviser

More Stories from this section

family-dental
witywide