
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മോദി കേരളത്തില്‍ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്നാണ് എം.വി ഗോവിന്ദന്റെ പരിഹാസം. തൃശൂരില്‍ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും ഗോവിന്ദന്‍ തുറന്നടിച്ചു.
രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണി രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചു കേരളത്തില്‍ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, നിലവില്‍ കേരളം നേരിടുന്ന പെന്‍ഷന്‍ മുടങ്ങിയ പ്രശ്‌നങ്ങള്‍ വോട്ടിനെ ബാധിക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
സമസ്തയുള്‍പ്പെടെയുള്ള ന്യുനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പൊന്നാനി സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നം നല്‍കിയത് രാഷ്ട്രീയ സന്ദേശം നല്‍കാനാണെന്നും ആരോപിച്ചു.














