അമേരിക്കയിലെ ബിഎംഡബ്ല്യു ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; 12 മോഡലുകളിലായി 7.20 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

ന്യൂയോർക്ക്: അമേരിക്കയിൽ 720,796 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി ബിഎംഡബ്ല്യു അറിയിച്ചു. ഇലക്ട്രിക് വാട്ടർ പമ്പ് തെറ്റായി ഇൻസ്റ്റാൾ ചെയ്തതിനെ തുടർന്നാണ് കാറുകൾ പിൻവലിച്ചത്. ഷോർട്ട് സർക്യൂട്ട് സാധ്യത കണക്കിലെടുത്താണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി കമ്പനി അറിയിച്ചു. പോസിറ്റീവ് ക്രാങ്കേസ് വെൻ്റിലേഷൻ സിസ്റ്റത്തിൽ നിന്നുള്ള ബ്ലോബൈ-ലിക്വിഡ് ഇൻടേക്ക് എയർ ഹോസിൽ ശേഖരിക്കുന്നത് പ്ലഗ് കണക്ടറിലേക്ക് ഡ്രിപ്പ് ചെയ്യുന്നത് വൈദ്യുതി തടസ്സപ്പെടാൻ കാരണമാകുമെന്നും തീപിടുത്തത്തിന് സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.

12 മോഡലുകളാണ് പിൻവലിച്ചത്. ഒക്ടോബർ 4-ന് വാഹന ഉടമകൾക്ക് അറിയിപ്പ് മെയിൽ ചെയ്യും. ഉടമകൾക്ക് 1-800-525-7417 എന്ന നമ്പറിൽ BMW ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു. ഈ മാസം വരെ, പമ്പിൻ്റെ തകരാർ സംബന്ധിച്ച് ബിഎംഡബ്ല്യുവിന് ഏകദേശം 18 ഉപഭോക്തൃ പരാതികൾ ലഭിച്ചതായി ബിഎംഡബ്ല്യു റീകോൾ ഡോക്യുമെൻ്റുകളിൽ പറഞ്ഞു.

തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ജൂലൈയ്ക്ക് ശേഷം മൂന്നാം തവണയാണ് ബിഎംഡബ്ല്യു മോഡലുകൾ‍ തിരിച്ചുവിളിക്കുന്നത്. ജൂലൈ 24 ന് ബിഎംഡബ്ല്യു വടക്കേ അമേരിക്കയിൽ 290,000-ലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചു. ജൂലൈ 10 ന്, 394,000-ലധികം വാഹനങ്ങളും തിരിച്ചുവിളിച്ചു.

MW recalls more than 720,000 cars because electric water pump issue

More Stories from this section

family-dental
witywide