ഹരിയാന മുൻ എംഎൽഎ നഫെ സിങ് റാത്തിയെ വെടിവച്ച് കൊന്നു


ഹരിയാനയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രസിഡന്റും ബഹദൂര്‍​ഗഡില്‍നിന്നുള്ള മുന്‍ എംഎല്‍എയുമായ പ്രമുഖ ജാട്ട് നേതാവ് നഫെ സിങ് റാത്തിയെ വെടിവച്ച് കൊന്നു. ഞായര്‍ വൈകിട്ട് ഝജ്ജര്‍ ജില്ലയില്‍ നഫെ സിങ് സഞ്ചരിച്ച എസ്-യുവിക്കുനേരെ അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂടി മരിച്ചതായും രണ്ടുപേര്‍ക്ക് ​ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

​ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയും അനുയായിയുമാണ് ആക്രമണത്തിന് പിന്നിലെന്നും സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നി​ഗമനം. പഞ്ചാബി ​ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നിലും ബിഷ്ണോയ് ഉണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Nafe Singh Rathee shot dead

More Stories from this section

family-dental
witywide