വിജനമായ കൃഷിയിടത്തില്‍ യുവതിയുടെ നഗ്‌നമായ മൃതദേഹം

ബെല്ലൂര്‍: മാണ്ഡ്യയിലെ നാഗമംഗല താലൂക്കിലെ ബെല്ലൂരില്‍ ദേശീയപാതയോരത്തെ വിജനമായ കൃഷിയിടത്തില്‍ 31കാരിയുടെ മൃതദേഹം നഗ്‌നമായ നിലയില്‍ കണ്ടെത്തി. യുവതി പീഡനത്തിനിരയായതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു. സംഭവം കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നു.

അവിവാഹിതയും മാനസിക വെല്ലുവിളി നേരിടുന്നതുമായ തിരുമലപുര സ്വദേശി മുരുഗമ്മയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

യുവതിയെ കാണാതായതായി മൂന്ന് ദിവസം മുമ്പ് ഗ്രാമവാസികള്‍ പരാതി നല്‍കിയിരുന്നു. യുവതിക്കായി തിരച്ചില്‍ നടത്തി വരുന്നതിനിടെയായിരുന്നു മൃതദേഹം ഞായറാഴ്ച ബംഗളൂരു-മൈസൂര്‍ ദേശീയപാതയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ നാഗമംഗല പോലീസ് കേസെടുത്തു.

Also Read

More Stories from this section

family-dental
witywide