അവസാനമായി ഭാര്യയെ കാണണമെന്ന ആ​ഗ്രഹം സഫലമായില്ല, നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നാട്ടിലെത്താകാനാതെ ഒമാനിൽ മരിച്ച കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തെ എയർ ഇന്ത്യയുടെ ഓഫിസിനു മുന്നിൽ രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു.

സംസ്‌കാരത്തിനുശേഷം ചർച്ച നടത്താമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെകാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ അമൃതക്ക് ഒമാനിൽ എത്താനായില്ല. മസ്‌ക്കത്തിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്.

ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്.

Nambi Rajesh who died while air india strike dead body brought to his house

More Stories from this section

family-dental
witywide