ജമ്മു കശ്മീരിൽ ബിജെപിയുടെ കണക്കുകൂട്ടൽ തെറ്റുമോ? തുടക്കം മുതൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നേറ്റം

10 വർഷത്തിനു ശേഷം ജമ്മു കശ്മീർ അസംബ്ലിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നേറ്റം. സഖ്യം കേവലഭൂരിപക്ഷമായ 46 സീറ്റ് പിന്നിട്ട് 48 ൽ എത്തി. തുടക്കം മുതൽ കോൺഗ്രസ്- എൻ സി പി സഖ്യം വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിലും കോൺഗ്രസ് സഖ്യം സീറ്റുകൾ നേടി. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും സഖ്യത്തിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ജമ്മുകശ്മീരിൽ വലിയ നേട്ടമുണ്ടാക്കിയെന്ന ബിജെപിയുടെ വാദമാണ് ജനവിധിയിലൂടെ പൊളിയുന്നത്.

ജമ്മുവിൽ 43, കശ്മീരിൽ 47 എന്നിങ്ങനെയാണ് ജമ്മുകശ്മീർ നിയമസഭയിലെ പ്രാതിനിധ്യം. കഴിഞ്ഞതവണ ജമ്മുവിൽ മത്സരിച്ച 37 സീറ്റിൽ ബിജെപി 25 എണ്ണം നേടിയിരുന്നു. അവിടെയാണ് കോൺഗ്രസ് സഖ്യം 15 സീറ്റ് പിടിച്ചെടുത്തത്. കശ്മീരിലാകട്ടെ കോൺഗ്രസ്- എൻസിപി സഖ്യത്തിന്റെ ആധികാരികമായ മുന്നേറ്റമാണ്.

ഗന്ധർബാൽ, കുൽഗാം എന്നീ രണ്ട് സീറ്റുകളിലും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ലീഡ് ചെയ്യുന്നുണ്ട്. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ, എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരും മുന്നിലാണ്.

National Conference-Congress leading in Jammu Kashmir from the beginning

More Stories from this section

family-dental
witywide