
ചിക്കാഗോ: അമേരിക്കയിൽ വെടിവെപ്പിൽ വീണ്ടും കോളേജ് വിദ്യാർഥിനിക്ക് ജീവൻ നഷ്ടമായി. ചിക്കാഗോയിലെ കോളേജ് വിദ്യാർഥിനി വിസ്‌കോൺസിൻ വൈറ്റ്‌വാട്ടർ യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് കാര വെൽഷ് എന്ന 21 കാരിയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ 23കാരൻ പിടിയിലായിട്ടുണ്ട്. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2023-ൽ വോൾട്ടിൽ ദേശീയ വ്യക്തിഗത കിരീടം നേടിയ കാര വെൽഷ് കോളേജ് ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്‌സ് വിദ്യാർഥിയായിരുന്നു. സുഹൃത്തുമായി സംസാരിക്കുന്നതിനിടെ വഴക്കുണ്ടാകുകയായിരുന്നു. വഴക്കിനിടെ ഇയാൾ കാര വെൽഷിനെ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ തത്ക്ഷണം കാര മരിച്ചെന്നാണ് വിവരം. കാരയുടെ ഓർമ്മയ്ക്കായി കോളേജിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടി. കോളേജിലെ ജിംനാസ്റ്റിക്സ് ടീമിലെയും പ്രധാന താരമായിരുന്നു കാര.കുട്ടികളും അധ്യാപകരും വലിയ വേദനയാണ് കാരയുടെ വിയോഗത്തിൽ രേഖപ്പെടുത്തിയത്.














