നിരത്തിൽ കാണാം ഇനി നവകേരള ബസ്! റൂട്ടായി, ആദ്യ സർവീസ് മെയ് 5 ന്; ടിക്കറ്റ് വിലയും പ്രഖ്യാപിച്ചു, 1171 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരളമാകെ നവകേരള സദസ് നടത്തിയ ബസ് ഇനി റോഡിലോടും. നവകേരള ബസിന് റൂട്ടും സർവീസും ടിക്കറ്റ് ചാർജുമടക്കം കേരള സർക്കാർ പ്രഖ്യാപിച്ചു. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കും ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടേക്കുമാകും ബസ് സർവ്വീസ് നടത്തുക. മെയ് അഞ്ചിനാകും നവകേരള ബസ് നിരത്തിലിറങ്ങുക. കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിലാകും ബസ് സര്‍വീസ് നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി. 1171 രൂപയാണ് നവകേരള ബസിലെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ബാംഗ്ലൂരിലെത്തുന്ന വിധമാണ് ബസിന്‍റെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Navakerala bus to operate in Kozhikode-Bengaluru route