
മുസാഫർനഗര്‍: ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരന്‍ അയാസുദ്ദീൻ സിദ്ദിഖ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വച്ച് ബുധാന പോലീസ് മെയ് 22 ന് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമച്ചെന്ന കേസിലാണ് പൊലീസ് നടപടി.
അയാസുദ്ദീനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 420, 467, 468, 471 വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു. നേരത്തെയും നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരൻ പ്രശ്‌നത്തിലാകുന്നത് ഇതാദ്യമല്ല. 2018-ല്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ ഫോട്ടോ ഷെയർ ചെയ്തു എന്നതിന്‍റെ പേരില്‍ കേസില്‍പ്പെട്ടിരുന്നു.
Nawazuddin Siddiqui Brother arrested












