
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പഴ്സണൽ സ്റ്റാഫ് അംഗമായ വൈഭവ് കുമാർ അപമര്യാദയായി പെരുമാറിയെന്ന സ്വാതി മലിവാളിന്റെ പരാതിയിൽ ഇടപെട്ട് വനിത കമ്മീഷൻ. വൈഭവിനെതിരെ കേസെടുത്ത ദേശിയ വനിത കമ്മീഷൻ ഹാജരാകാൻ സമൻസ് നൽകി. നാളെ നേരിട്ട് ഹാജരാകണം എന്നാണ് വൈഭവിനോട് ആവശ്യപെട്ടിരിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ വെച്ച് പെയ്സണൽ സ്റ്റാഫ് അംഗമായ വൈഭവ് തല്ലിയെന്നും ആക്രമിച്ചെന്നുമാണ് സ്വാതി മലിവാൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ ദില്ലി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വനിത കമ്മീഷനും ഇടപെട്ടിരിക്കുന്നത്.
NCW summons Bibhav Kumar, former PS to Delhi CM has been accused of assaulting AAP MP Swati maliwal