
തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്റെ വിവാദ പോസ്റ്റിൽ വിശദീകരണവുമായി തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഗോപിയുടെ മകന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. താനും പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ഏർപ്പാടിക്കിയില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ പിന്‍വലിച്ചിരുന്നു. തന്റെ പോസ്റ്റ് സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും മകൻ വിശദീകരിച്ചു. സുരേഷ് ഗോപി അച്ഛനായ കലാമണ്ഡലം ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു നേരത്തെ ഡിലീറ്റ് ചെയ്ത കുറിപ്പ്.
കലാമണ്ഡലം ഗോപിയെ കാണാൻ സുരേഷ് ഗോപി വരുമെന്നു് കുടുംബ ഡോക്ടർ ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നുവെന്നാണ് മകന്റെ ആരോപണം. എന്നാൽ സുരേഷ് ഗോപിയോട് വരേണ്ടതില്ലെന്ന് പറഞ്ഞപ്പോൾ പത്മഭൂഷൻ കിട്ടേണ്ടേയെന്ന് ചോദിച്ചെന്നും മകൻ ആരോപിച്ചു. പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്ന് മകൻ പിന്നീട് പറഞ്ഞു.
NDA candidate suresh gopi reply on Kalamandalam Gopi’s Son’s Allegation