‘വികസനമുണ്ടാകാത്ത ഒരു കല്ലു പോലും അവശേഷിക്കില്ല’; ബിഹാറിലെ എൻഡിഎ സർക്കാരിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എൻഡിഎ സർക്കാർ സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അദ്ദേഹത്തിൻ്റെ രണ്ട് ജനപ്രതിനിധികളെയും അഭിനന്ദിച്ചു.

“ബിഹാറിൽ രൂപീകരിച്ച എൻഡിഎ സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കും. വികസനമുണ്ടാകാത്ത ഒരു കല്ലു പോലും ബീഹാറിൽ അവശേഷിക്കില്ല. മുഖ്യമന്ത്രിയായ നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സാമ്രാട്ട് ചൗധരിക്കും വിജയ് സിൻഹക്കും അഭിനന്ദനങ്ങൾ. ഈ ടീം ബീഹാറിലെ എന്റെ കുടുംബാംഗങ്ങളെ പൂർണ്ണ സമർപ്പണത്തോടെ സേവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

നിതീഷ് കുമാറിനൊപ്പം ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരിയും ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഇരുവരേയും നേരത്തെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം സഭാകക്ഷി നേതാക്കാളായി തിരഞ്ഞെടുത്തിരുന്നു.

ജെഡിയുവിന്റെ വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, ബിജെപിയുടെ ഡോ. പ്രേംകുമാര്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച പ്രസിഡന്റ് ഡോ. സന്തോഷ് കുമാര്‍ സുമന്‍, സ്വതന്ത്ര എം.എല്‍.എ. സുമിത് കുമാര്‍ സിങ് എന്നിവരാണ് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമെ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

More Stories from this section

family-dental
witywide