
വാഷിങ്ടൺ: അമേരിക്കയിലെ ടാപ് വെള്ളത്തിൽ പകുതിയോളം രാസവസ്തുക്കളാൽ മലിനീകരിക്കപ്പെട്ടതാണെന്ന് പഠനം. യുഎസ് ജിയോളജിക്കൽ സർവേയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മലിനമായ വെള്ളം കുടിക്കുന്ന ആളുകളുടെ എണ്ണം പഠനം കണ്ടെത്തിയതിനേക്കാൾ കൂടുതലായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, മനുഷ്യൻ്റെ ആരോഗ്യത്തിന് അപകടകരമെന്ന് കരുതുന്ന പോളിഫ്ലൂറിനേറ്റഡ് ആൽക്കൈൽ പദാർത്ഥങ്ങൾ (പിഎഫ്എഎസ്) ഭയാനകമായ രീതിയിൽ കണ്ടെത്തിയില്ലെന്നാണ് ആശ്വാസം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ കണക്കനുസരിച്ച് 12,000-ലധികം തരം പോളിഫ്ലൂറിനേറ്റഡ് ആൽക്കൈൽ സംയുക്തങ്ങളുണ്ട്. എന്നാൽ പഠനം 32 സംയുക്തങ്ങൾ മാത്രമാണ് പരിശോധിച്ചത്. കാൻസർ, പൊണ്ണത്തടി, തൈറോയ്ഡ് രോഗം, ഉയർന്ന കൊളസ്ട്രോൾ, ഫെർട്ടിലിറ്റി കുറയൽ, കരൾ തകരാറ്, ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാണ് പിഎഫ്എഎസ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിക്ക ആളുകളും PFAS കൊണ്ടുള്ള പ്രശ്നങ്ങൾക്ക് വിധേയരായിട്ടുണ്ട്.
ടാപ്പ് വെള്ളം മലിനമായാൽ വാട്ടർ ഫിൽട്ടറുകൾ ഒരു പരിധിവരെ സഹായിച്ചേക്കാം. കുടിവെള്ളത്തിൽ ചില PFAS സവസ്തുക്കൾ നിയന്ത്രിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. നഗരപ്രദേശങ്ങൾക്ക് സമീപമുള്ള ജലസ്രോതസ്സുകളിലും വ്യാവസായിക സ്ഥാപനങ്ങൾക്ക് സമീപവുമാണ് PFAS സാന്നിധ്യം കൂടുതൽ കണ്ടുവരുന്നത്. ഗ്രേറ്റ് പ്ലെയിൻസ്, ഗ്രേറ്റ് ലേക്സ്, ഈസ്റ്റേൺ സീബോർഡ്, സെൻട്രൽ/തെക്കൻ കാലിഫോർണിയ എന്നിവിടങ്ങളിലാണ് കുടിവെള്ളത്തിൽ പിഎഫ്എഎസിൻ്റെ ഏറ്റവും ഉയർന്ന സാന്ദ്രത കണ്ടെത്തിയത്.
Nearly half of the tap water in the US is contaminated with forever chemicals