
ബെംഗളൂരു: ഫൈനലില്‍ കടക്കാന്‍ നീരജ് ചോപ്രയ്ക്ക് ഒരു ത്രോ മാത്രം മതിയെന്നത് ഇന്ത്യക്ക് അഭിമാനം. ഫൈനലിലേക്ക് യോഗ്യത നേടാനുള്ള തന്റെ ആദ്യ ശ്രമത്തില്‍ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ഫൈനലിന് യോഗ്യത നേടുകയായിരുന്നു. 26 കാരനായ നീരജിന്റെ പ്രകടനം ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 8 നാണ് ഫൈനല്‍. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതും നീരജ് തന്നെ.
മത്സരത്തിലെ മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ ജെനയുടെ ത്രോ 80.73 മീറ്ററായിരുന്നു. എന്നാല്‍8 4 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. അതിനാല്‍ യോഗ്യത നേടാതെ കിഷോര്‍ ജെനയ്ക്ക് നിരാശപ്പെടേണ്ടി വന്നു.










