നീരജിന് നിരാശ; ഡയമണ്ട് ലീഗ് കിരീടം നഷ്ടമായത് 0.01 മീറ്റര്‍ വ്യത്യാസത്തില്‍

ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. കടുത്തപോരാട്ടത്തിനൊടുവില്‍ 0.01 മീറ്റര്‍ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്. ഗ്രനഡയുടെ അന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഒന്നാമതും ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാമതും എത്തി.

87.86 മീറ്റര്‍ എറിഞ്ഞ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രണ്ടാം സ്ഥാനത്തെത്തിയ നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് കിരീടം പോരാട്ടത്തിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം ശ്രമത്തിലാണ് നീരജ് ഏറ്റവും മികച്ച ത്രോ നേടിയത്. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് 87.87 മീറ്റര്‍ പ്രയത്‌നിച്ചാണ് കിരീടം ചൂടിയത്. 85.97 മീറ്ററുമായാണ് ജര്‍മ്മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാമതെത്തിയത്. നേരത്തെ, 2024 ലെ പാരീസ് ഒളിമ്പിക്സില്‍ സില്‍വറുമായി തൃപ്തിപ്പെടേണ്ടി വന്നിരുന്നു നീരജ് ചോപ്രയ്ക്ക്.

More Stories from this section

family-dental
witywide