
ഡൽഹി: നീറ്റ് യു ജി പരീക്ഷാ ക്രമക്കേടുകളിൽ സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും സിബിഐ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘം ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചതായും വിവരമുണ്ട്.
നേരത്തെ കേസന്വേഷണം സി ബി ഐക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം പരീക്ഷാക്രമക്കേടിൽ രാജ്യത്ത് വ്യാപക പ്രതിഷേധം തുടരുകയാണ്. നീറ്റ് പുനപരീക്ഷ ആവിശ്യപ്പെട്ട് ജന്ദർമന്തറിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു.ഗ്രേസ് മാർക്ക് ലഭിച്ച 1563വിദ്യാർത്ഥികൾക്ക് സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പുനപരീക്ഷ നടന്നു.