നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളിലായി ഓഗസ്റ്റ് 11 ന് പരീക്ഷ

ന്യൂഡൽഹി: മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്നാണ് ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചത്. ഓഗസ്‌റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻ‌ബി‌ഇ) അറിയിച്ചു.

രണ്ട് ഷിഫ്‌റ്റുകളായിട്ടാകും പരീക്ഷ നടത്തുക. 1.75ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പിജി പരീക്ഷയെഴുതുക. അതേസമയം, നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐയുടെ നിർണായക അറസ്റ്റ് കഴിഞ്ഞദിവസം നടന്നിരുന്നു. മുഖ്യസൂത്രധാരൻ അമൻ സിംഗിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസിൽ സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്.

Neet PG exam new date announced

More Stories from this section

family-dental
witywide