നഴ്സിങ് വിദ്യാർഥിനിയെ ഹൂസ്റ്റണിൽ വെടിവെച്ച് കൊന്നു, പ്രതി പിടിയിൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നേപ്പാളി വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി. നഴ്‌സിങ് വിദ്യാർഥിനിയായ മുന്ന പാണ്ഡെയാണ് (21) അക്രമി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 26 തിങ്കളാഴ്ച വൈകുന്നേരം 5. 45 നാണ് മുന്ന പാണ്ഡെയെ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലും ശരീരത്തിലും വെടിയേറ്റതായ് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ബോബി സിങ് ഷാ (51) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് കൊലപാതകക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Nepali student shot dead in Houston

More Stories from this section

family-dental
witywide