
വാഷിങ്ടൺ: ന്യൂജേഴ്‌സിയുടെ ആകാശത്ത് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സ്റ്റേറ്റ് സെനറ്റർ ജോൺ ബ്രാംനിക്. ഡ്രോണുകളെക്കുറിച്ചുള്ള സത്യം ഫെഡറൽ ഏജൻസികൾക്ക് അറിയാമെന്നും അവര്ഡ മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെക്കുറിച്ച് വ്യക്തമായാൽ പൊതുജനങ്ങളുടെ പ്രതികരണത്തെ ഭയപ്പെടുന്നതുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോണുകളെ നിരുപദ്രവകാരികളെന്നും പൊതുജനത്തിന്റെ ആശങ്കയെ അനാവശ്യമെന്നുമാണ് പറയുന്നത്. എന്നാൽ സത്യം എന്താണെന്നറിയാനാണ് പൊതുജനത്തിനാഗ്രഹമെന്നും ബ്രാംനിക്ക് പറഞ്ഞു. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിഗൂഢമായ ഡ്രോണുകളെ വെടിവെച്ചിടാൻ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തുടനീളം ദുരൂഹമായ ഡ്രോൺ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. നമ്മുടെ സർക്കാരിൻ്റെ അറിവില്ലാതെ ഇത് ശരിക്കും സംഭവിക്കുമോ. ഞാൻ അങ്ങനെ വിചാരിക്കുന്നില്ലെന്നും അവയെ വെടിവച്ചുവീഴ്ത്തൂവെന്നുമാണ് ട്രംപ് പറഞ്ഞത്.
New jersy senator says fed Know about mysterious Drones












