ഷിക്കാഗോ ബ്രദേഴ്സ് ക്ലബിന് പുതിയ നേതൃത്വം

ഷിക്കാഗോ: ഷിക്കാഗോ വെസ്റ്റ് സബെർബു കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഷിക്കാഗോ ബ്രദേഴ്സ് ക്ലബിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്‍റ് സന്തോഷ് നായർ, വൈസ് പ്രസിഡന്‍റ് സണ്ണി സൈമൺ മുണ്ടൻപ്ലാക്കൽ, ജനറൽ സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ, ട്രഷറർ ജോസഫ് പതിയിൽ, ജോയിന്‍റ് സെക്രട്ടറി ഡോ. ജോസഫ് ഏബ്രഹാം തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ.

ക്ലബ് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് ഐക്യകണ്ഠേന ഇവരെ തിരഞ്ഞെടുത്തത്. വർഷങ്ങളായി ഷിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയാണ് ബ്രദേഴ്സ് ക്ലബ്. പൊതുരംഗത്ത് പ്രവർത്തിച്ച വലിയ പരിചയ സമ്പത്തുള്ളവരാണ് പുതിയതായി ചുമതലയേൽക്കുന്ന ഭാരവാഹികളെന്നും അതുകൊണ്ട് ക്ലബിന്‍റെ പ്രവർത്തനം ഏറെ മെച്ചപ്പെട്ടതായിരിക്കുമെന്നും സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ടോമി അംബേനാട്ട് പറഞ്ഞു പുതിയ ഭാരവാഹികളെ ആദ്യ പ്രസിഡന്‍റ് ജോസ് സൈമൺ മുണ്ടൻപ്ലാക്കൽ സദസിന് പരിചയപ്പെടുത്തി.

പി.പി. ചെറിയാൻ

More Stories from this section

family-dental
witywide