
ഫിലാഡല്‍ഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫിലാഡല്‍ഫിയ ചാപ്റ്ററിനു പുതിയ ഭരണ സമിതി നിലവിലെ വന്നു. ജീമോന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
അരുണ്‍ കോവാട്ട് (പ്രസിഡന്റ്) സുമോദ് തോമസ് നെല്ലിക്കാല (സെക്രട്ടറി) വിന്‍സെന്റ് ഇമ്മാനുവേല്‍ (ട്രെഷറര്‍), റോജിഷ് സാമുവേല്‍ (വൈസ് പ്രസിഡന്റ് ), ജോര്‍ജ് ഓലിക്കല്‍ (ജോയിന്റ് സെക്രട്ടറി), സിജിന്‍ തിരുവല്ല (ജോയിന്റ് ട്രെഷറര്‍), എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അരുണ്‍ കോവാട്ട് ഏഷ്യാനെറ്റ് ന്യൂസ് ഫിലാഡല്‍ഫിയ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ ആണ്. ചാപ്റ്ററിന്റെ മുന്‍ സെക്രട്ടറി ആയി പ്രേവര്‍ത്തിച്ചിട്ടുണ്ട്.
സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സുമോദ് റ്റി നെല്ലിക്കാല മുന്‍കിട മലയാളം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വേണ്ടി പ്രെവാസി ന്യൂസ് റിപ്പോര്‍ട്ടര്‍ ആയി പ്രേവര്‍ത്തിക്കുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, പമ്പാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രെവര്‍ത്തിച്ചിട്ടുണ്ട്.
ട്രെഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വിന്‍സെന്റ് ഇമ്മാനുവേല്‍ ഏഷ്യാനെറ്റ് ന്യൂസ് ഫിലാഡല്‍ഫിയ, ഡെലവര്‍ ഏരിയകളിലെ ഹെഡ് കോര്‍ഡിനേറ്റര്‍ ആണ്. പ്രെസ്സ് ക്ലബ്ബിന്റെ മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ആയി പ്രെവര്‍ത്തിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോജിഷ് സാമുവേല്‍ ഫ്ളവേഴ്സ് ടീവി യു എസ് എ യുടെ ഫിലാഡല്‍ഫിയ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി പ്രേവര്‍ത്തിച്ചു വരുന്നു. ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയയിലെ സാമുഹിക പ്രേവര്‍ത്തകനും ന്യൂസ് റിപ്പോര്‍ട്ടറും ആണ്. ജോയിന്റ് ട്രെഷറര്‍ പി സി സിജിന്‍ ഏഷ്യാനെറ്റ് ടി വി യുടെ ക്യാമറ മാന്‍ ആയി പ്രേവര്‍ത്തിക്കുന്നു.
ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ബോര്‍ഡ് മെംബേര്‍സ് ആയി ജോബി ജോര്‍ജ്, ജീമോന്‍ ജോര്‍ജ്, സുധ കര്‍ത്താ, ജോര്‍ജ് നടവയല്‍, ജിജി കോശി, രാജു ശങ്കരത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു. ഫിലാഡല്‍ഫിയയിലെ മറ്റു സാമൂഹിക സംഘടനകളുമായി സഹകരിച്ചുകൊണ്ടു പ്രെവാസി സമൂഹത്തിനു ഉപയോഗ പ്രെദമായ പരിപാടികള്‍ക്ക് രൂപം കൊടുക്കുമെന്ന് നിയുകത പ്രസിഡന്റ് അരുണ്‍ കോവാട്ട് ഫിലാഡല്‍ഫിയയില്‍ പ്രസ്താവിച്ചു.
















