കൊപ്പേൽ സെൻ്റ് അൽഫോൻസാ ഇടവകയ്ക്ക്  പുതിയ പാരീഷ് കൗൺസിൽ നേതൃത്വം

മാർട്ടിൻ വിലങ്ങോലിൽ

കൊപ്പേൽ / ടെക്‌സാസ് : ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാര്‍ ദേവാലയത്തിന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു. റോബിൻ കുര്യൻ , ജോഷി കുര്യാക്കോസ് , റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ എന്നിവരാണ് ഇടവകയുടെ പുതിയ കൈക്കാരന്മാർ.

ജനുവരി10 -ന് വിശുദ്ധ കുര്‍ബാന മധ്യേ നടനാണ് ചടങ്ങിൽ ഇടവക വികാരി റവ. ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണു പുതിയ ട്രസ്റ്റിമാർ ചുമതലയേറ്റത്. സെബാസ്റ്റ്യൻ പോൾ സെക്രട്ടറിയായി ചുമതലയേറ്റു.

പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു കൈക്കാരന്മാരും വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും, സൺഡേസ്‌കൂൾ, ആത്മീയ സംഘടനകളെ പ്രതിനിധികരിച്ചു നോമിനേറ്റു ചെയ്തവരും ഉള്‍പ്പെട്ട ഇരുപത്തിമൂന്നുപേരാണ് പുതുതായി ചുമതലയേറ്റത്‌. റവ. ഫാ. മാത്യുസ് മുൻപാരിഷ് കൗണ്‍സിലിനു നന്ദി അറിയിക്കുകയും , പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഫാ ജിമ്മി എടക്കളത്തൂർ സന്നിഹിതനായിരുന്നു.

New Parish Council for Coppel St Alphonsa Church

More Stories from this section

family-dental
witywide