
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസിന്‍റെ വിചാരണ ഇന്ന് ന്യൂയോർക്കിൽ തുടങ്ങും. പോൺ നടി സ്റ്റോർമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ ട്രംപ് പണം നൽകി ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് കേസ്. ഇതോടെ ക്രിമിനൽ നടപടികൾ നേരിടുന്ന ആദ്യത്തെ മുൻ പ്രസിഡന്‍റ് ആകുകയാണ് ട്രംപ്. എട്ടാഴ്ച്ച നീണ്ടു നിൽക്കുന്ന വിചാരണയിൽ ട്രംപ് മുഴുവൻ സമയവും കോടതിയിൽ ഹാജരാകണം. കേസിലെ ജൂറിയെയും ഇന്ന് തീരുമാനിക്കും.
New York criminal trial against former President Donald Trump begins today
Tags:













