
ജേക്കബ് മാനുവൽ
ന്യൂയോർക്ക്: ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ കല, കായിക, സാമൂഹിക പ്രവർത്തനങ്ങള്‍ക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ന്യൂയോർക്ക് അസംബ്ലി മാൻ എഡ്വേർഡ് ബ്രൗൺസ്റ്റെയിൻ നിര്‍വ്വഹിച്ചു. ക്യുൻസിലെ ദിൽബാർ റെസ്റ്റാറന്റിലായിരുന്നു പരിപാടി.

ആഞ്ചലീന ജേക്കബ്, അഞ്ചന മൂലയിൽ പാടിയ ദേശീയ ഗാനത്തോടു തുടങ്ങിയ യോഗത്തിൽ ജോയിൻറ് സെക്രട്ടറി തോമസ് പായിക്കാട്ട് സ്വാഗതം പറഞ്ഞു. ഈ വർഷത്തെ നടത്താൻ പോകുന്ന വിപുലമായ പ്രവർത്തനങ്ങളെക്കുറിച്ച് നൈമ പ്രസിഡന്റ് ബിബിൻ മാത്യു അദ്ധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. പുതിയ കമ്മിറ്റിയുടെ പ്രവർത്തനത്തിന് എല്ലാ സഹായസഹകരണങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്ന് ബോർഡ് ചെയർമാൻ ലാജി തോമസ് പറഞ്ഞു. നൈമയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം മലയാളികളെയും പങ്കാളിയാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. നൈമയുടെ എല്ലാ പ്രവർത്തങ്ങൾക്കും ആശംസകൾ നൽകിയാതോടൊപ്പം, പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ, മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷവനായി മാറുകയും ചെയ്തു എന്ന് ഫൊക്കാന ട്രെഷറർ ബിജു ജോൺ കൊട്ടാരക്കര പറഞ്ഞു.

സമൂഹത്തിന് ചെയ്ത നല്ല പ്രവർത്തങ്ങൾക്കും ചാരിറ്റി പ്രവർത്തങ്ങൾക്കും ലാജി തോമസ്, മാത്യു ജോഷ്വാ, രാജേഷ് പുഷ്പരാജൻ, ജോർജ് കൊട്ടാരത്തിലിനും ചടങ്ങില്‍ ന്യൂയോർക്ക് അസംബ്ലിമാൻ എഡ്വേർഡ് ബ്രൗൺസ്റ്റെയിൻ സൈറ്റേഷൻ നൽകി ആദരിച്ചു.
പാർവതി സുരേഷ് ആയിരുന്നു എംസി. ഷിബു പായിക്കാട്ടു, പ്രേം കൃഷ്ണൻ, മാത്യു വര്‍ഗീസ് (അനി) നടത്തിയ ഗാനസദ്യ നൈമ കമ്മിറ്റി ഉദ്ഘാടനത്തിന് കൂടുതൽ മിഴിവേകി. സെക്രട്ടറി ജേക്കബ് കുര്യൻ, പ്രസിഡന്റ് ബിബിൻ മാത്യുവിൻറെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തിയ ചടങ്ങ് രാത്രിഭക്ഷണത്തോടുകൂടിയാണ് സമാപിച്ചത്. ചടങ്ങില്ട്രെഷറർ സിബു ജേക്കബ് നന്ദി പറഞ്ഞു.
New York mayalali association programme