യുഎസിൽ ന്യൂസീലാൻഡ് ദമ്പതികൾക്ക് നേരെ ആക്രമണം, സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേർ അറസ്റ്റിൽ

ലോസ് ഏഞ്ചൽസ്: കാലിഫോർണിയ സന്ദർശിക്കാനെത്തിയ ന്യൂസിലൻഡ് ദമ്പതികളിൽ ഒരാളെ കവർച്ചാ സംഘം കൊലപ്പെടുത്തി. ദമ്പതികളായ ബാങ്കർ ഡഗ്, പട്രീഷ്യ ട്രിഷ് മക്കേ എന്നിവരാണ് ന്യൂപോർട്ട് ബീച്ചിലെ ഫാഷൻ ഐലൻഡിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ ജൂലൈ 2 ന് ആക്രമിക്കപ്പെട്ടത്. ഇതിൽ 68കാരിയായ പാട്രീഷ്യ കൊല്ലപ്പെട്ടു.

ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ സുഹൃത്താണ് 68 കാരിയായ മക്കെ. ഇവരെ അക്രമികൾ റോഡിലൂടെ വലിച്ചിഴച്ചെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വ്യക്തമാക്കി. മൂന്ന് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ലോസ് ഏഞ്ചൽസിൽ നിന്ന് 45 മൈൽ ദൂരെയാണ് സംഭവം.

മുഖംമൂടി ധരിച്ചവരാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. തോക്കുചൂണ്ടിയാണ് കവർച്ച നടത്തിയത്. ഇവപെ നിലത്തിട്ട് റോഡിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ത‌ടയാൻ ശ്രമിച്ച ഒരാൾക്ക് നേരെ വെടിയുതിർത്തു. ലിറോയ് ഏണസ്റ്റ് ജോസഫ് മക്രാരി (26), മലാച്ചി എഡ്വേർഡ് ഡാർനെൽ (18), ജേഡൻ കണ്ണിംഗ്ഹാം (18) എന്നിവരാണ് അറസ്റ്റിലായത്.

New Zealand couple attacked and woman dies in US

More Stories from this section

family-dental
witywide