ഐവിഎഫ് വഴി ഉണ്ടാക്കിയ ശീതീകരിച്ച ഭ്രൂണങ്ങള്‍ കുഞ്ഞുങ്ങളാണെന്ന് നിക്കി ഹേലി

വാഷിംഗ്ടണ്‍: ഐവിഎഫ് വഴി ഉണ്ടാക്കിയ ശീതീകരിച്ച ഭ്രൂണങ്ങള്‍ കുഞ്ഞുങ്ങളാണെന്ന് അഭിപ്രായം തുറന്ന് പറഞ്ഞ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി.

സൗത്ത് കരോലിനയിലെ പ്രൈമറിക്ക് മൂന്ന് ദിവസം മുമ്പ് വോട്ടര്‍മാരുമായി സംവദിക്കവെയായിരുന്നു നിക്കിയുടെ അഭിപ്രായം എത്തിയത്. അലബാമ സുപ്രീം കോടതിയുടെ പക്ഷം ചേര്‍ന്ന് ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെ സൃഷ്ടിക്കപ്പെട്ട ശീതീകരിച്ച ഭ്രൂണങ്ങളെ ‘കുട്ടികള്‍’ ആയി കണക്കാക്കുന്നതായാണ് നിക്കി ഹേലി പറഞ്ഞത്. ‘ഭ്രൂണങ്ങള്‍, തനിക്ക് കുഞ്ഞുങ്ങളാണെന്ന് നിക്കി വ്യക്തമാക്കി.

ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും അത് നശിപ്പിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അമേരിക്കയിലെ അലബാമ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ അലബാമയിലെ ഏറ്റവും വലിയ ആശുപത്രി ഇന്‍വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) സേവനങ്ങള്‍ നിര്‍ത്തലാക്കി. ഈ വിധി മൂലം വധ്യത ചികിത്സയ്ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഏറ്റവും ചെറിയ ഭ്രൂണത്തിന് പോലും നിയമപരമായ പരിരക്ഷ ലഭിക്കേണ്ടതുണ്ടെന്നാണ് വിധിയെ അനുകൂലിക്കുന്നവരുടെ വാദം.

Also Read

More Stories from this section

family-dental
witywide