
വാഷിംഗ്ടണ്‍: ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീകളെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്ന നിയമനിര്‍മ്മാണം റിപ്പബ്ലിക്കന്‍മാര്‍ ഒഴിവാക്കണമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി.
‘ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ ജയിലില്‍ പോകുകയോ വധശിക്ഷ ലഭിക്കുകയോ ചെയ്യുമെന്ന് ഒരു സംസ്ഥാന നിയമവും ഒരു സ്ത്രീയോട് പറയുന്നത് ഞങ്ങള്‍ക്ക് സമ്മതിക്കാനാവില്ല, ഈ പ്രശ്‌നം പൈശാചികമാക്കുന്നതില്‍ ഞാന്‍ ഭാഗമാകില്ല.’ സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ നടന്ന പിന്റ്‌സ് & പൊളിറ്റിക്‌സ് പരിപാടിയില്‍ ഹേലി പറഞ്ഞു.
യു എസില്‍ ഗര്‍ഭഛിദ്ര അവകാശം സുപ്രീം കോടതി റദ്ദാക്കിയതുമുതല്‍ വലിയ ചര്‍ച്ചകള്‍ക്ക് അത് വഴിയൊരുക്കിയിരുന്നു. 1973 ലെ റോ വേഡ് കേസിലെ വിധി അസാധുവാക്കിയാണ്, ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും സുപ്രീം കോടതി ഒഴിവാക്കിയത്. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാം.