അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള സഖ്യം ശക്തിപ്പെടുത്തുമെന്ന് നിക്കി ഹേലി

വാഷിംഗ്ടണ്‍: അധികാരത്തിലെത്തിയാല്‍ തന്റെ ഭരണകൂടം ഇന്ത്യയുമായുള്ള സഖ്യം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി. താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ നാറ്റോയുമായുള്ള സഖ്യം മാത്രമല്ല ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായുള്ള സഖ്യം ശക്തിപ്പെടുത്തുമെന്നാണ് 52 കാരിയായ നിക്കി ഹേലിയുടെ വാഗ്ദാനം.

അതേസമയം, ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ നാറ്റോ സഖ്യത്തിന് ഭീഷണിയാകുമെന്ന് താന്‍ ആശങ്കാപ്പെടുന്നുണ്ടെന്നും യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ കൂടിയായ നിക്കി പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2024ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മത്സരത്തില്‍ ട്രംപിനെതിരെ അവശേഷിക്കുന്ന ഏക സ്ഥാനാര്‍ത്ഥി നിക്കിയാണ്.

1949 ഏപ്രില്‍ 4-ന് നിലവില്‍വന്ന വടക്കന്‍ അറ്റ്‌ലാന്റിക് ഉടമ്പടി പ്രകാരം പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ. 12 രാഷ്ട്രങ്ങള്‍ ചേര്‍ന്ന ആരംഭിച്ച ഈ സഖ്യത്തില്‍ ഇപ്പോള്‍ 31 അംഗരാഷ്ട്രങ്ങളുണ്ട്. യൂറോപ്യനില്‍ നിന്നും 29 ഉം, രണ്ട് വടക്കേ അമേരിക്കയില്‍ നിന്നും രണ്ടും. ചൈനയെപ്പോലും ഈ കൂട്ടുകെട്ട് ഭയപ്പെടുത്തിയിരിക്കുകയാണെന്നും അതിനാല്‍, നാറ്റോയെ ശക്തമായി നിലനിര്‍ത്തുന്നത് പ്രധാനമാണെന്നും നിക്കി പറഞ്ഞു.

പ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഏതൊരു നാറ്റോ അംഗരാജ്യത്തിനും ”അവര്‍ ആഗ്രഹിക്കുന്നതെന്തും” ചെയ്യാന്‍ റഷ്യയെ പ്രോത്സാഹിപ്പിക്കുമെന്ന് ഒരാഴ്ച മുമ്പ് സൗത്ത് കരോലിനയില്‍ ട്രംപ് നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിക്കി.

കൂട്ടത്തിലേക്ക് കൂടുതല്‍ സുഹൃത്തുക്കളെ ചേര്‍ക്കുന്നത് പ്രധാനമാണ്. സഖ്യം വിടാനുള്ള സമയമല്ല ഇതെന്നും അവര്‍ വ്യക്തമാക്കി. ‘അതാണ് ഞാന്‍ പ്രസിഡന്റായാല്‍ എന്ന നിലയില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നത്, ഞങ്ങള്‍ നാറ്റോയെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് എന്നിവരുമായി സഖ്യം ശക്തിപ്പെടുത്തുകയും ചെയ്യും എന്നും ഒരു ചോദ്യത്തിന് മറുപടിയായി ഹേലി പറഞ്ഞു.

ട്രംപിന്റെ നാറ്റോ അഭിപ്രായങ്ങളെ ‘അസ്ഥി തണുപ്പിക്കുന്നതും’ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ശാക്തീകരിക്കുന്നതുമാണെന്ന് നിക്കി വിശേഷിപ്പിച്ചു.

More Stories from this section

family-dental
witywide