‘അവരെ തീർക്കൂ’; റഫ ആക്രമണത്തിന് ശേഷം ഇസ്രയേൽ ബോംബുകളിൽ നിക്കി ഹേലി കുറിച്ചത്

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി നിക്കി ഹേലി ലെബനനുമായുള്ള വടക്കൻ അതിർത്തിക്ക് സമീപമുള്ള സ്ഥലങ്ങളിൽ പര്യടനം നടത്തുന്നതിനിടെ ഇസ്രായേൽ ഷെല്ലിൽ “അവരെ തീർക്കൂ” എന്ന് എഴുതുന്നതിൻ്റെ ഫോട്ടോകൾ വ്യാപകമായി പ്രചരിക്കുന്നു.

ഹേലിയെ അനുഗമിച്ച ഇസ്രായേൽ പാർലമെൻ്റ് അംഗവും യുഎന്നിലെ മുൻ അംബാസഡറുമായ ഡാനി ഡാനനാണ് ചൊവ്വാഴ്ച എക്‌സിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്.

“‘ഫിനിഷ് ദെം’. ഇത് എൻ്റെ സുഹൃത്ത് മുൻ അംബാസഡർ നിക്കി ഹേലി എഴുതിയതാണ്,” ഡാനൻ തൻ്റെ പോസ്റ്റിൽ പറഞ്ഞു. മുട്ടുകുത്തി നിൽക്കുന്ന ഹേലി ഒരു പർപ്പിൾ മാർക്കർ പേന ഉപയോഗിച്ച് ഷെല്ലിൽ എഴുതുന്നത് കാണാം.

ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണമാണ് ഗാസ യുദ്ധത്തിന് കാരണമായത്, ഇത് 1,189 പേരുടെ മരണത്തിന് കാരണമായി.

More Stories from this section

family-dental
witywide