ആശ്വാസം: മലപ്പുറത്ത് മൂന്നു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ 255 പേര്‍

മലപ്പുറം: ആശങ്കകള്‍ക്കിടയില്‍ മലപ്പുറത്ത് മൂന്നുപേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിലവില്‍ 16 പേരുടെ പേരുടെ പരിശോധനനാ ഫലങ്ങളാണ് നെഗറ്റീവായത്. അതില്‍ 50 പേര്‍ ഹൈ റിസ്‌ക് മ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.

അതേസമയം, രോഗ ബാധയെ തുടര്‍ന്ന് മേഖലയില്‍ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വര്‍ധനവെന്നും മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ആരോഗ്യ വകുപ്പ് സര്‍വേ തുടരുകയാണ്.