
മലപ്പുറം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം ജില്ലക്കാരനായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ നേരത്തെ തന്നെ നിപ സ്ഥിരീകരിച്ച കുട്ടിയുടെ സാമ്പിൾ, പൂണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും പോസിറ്റീവായതോടെയാണ് കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചത്. കുട്ടിയുടെ ശാരീരികാവസ്ഥ ഗുരുതരമാണെന്നാണ് ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളെല്ലാം കൈകൊണ്ടെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.