
പട്ന: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിർദേശ പത്രികാ സമർപ്പണ ചടങ്ങിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ല. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നിതീഷ് കുമാർ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഡോക്ടർമാരുടെ പരിചരണയിലാണ് നിലവിൽ.
അന്തരിച്ച ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ അന്തിമോചാര ചടങ്ങുകളിലും നിതീഷ് കുമാർ പങ്കെടുത്തില്ല. സുശീൽ മോദിയുടെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനു തൊട്ടു പിന്നാലെയാണ് നിതീഷിനു ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സുശീൽ മോദിയുടെ പത്നി ജെസി ജോർജിനെ ഫോണിൽ വിളിച്ച് നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി
അതേസമയം, കാശിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നരേന്ദ്ര മോദി എത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. കൂടാതെ, ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.