ബലാത്സംഗക്കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിനെതിരെ നിവിന്‍ പോളി ഡി.ജി.പിക്ക് പരാതി നല്‍കി

കൊച്ചി: വിദേശത്തെ ഹോട്ടല്‍മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് പ്രതി ചേര്‍ത്തതിനെതിരെ നടന്‍ നിവിന്‍ പോളി പരാതി നല്‍കി. ഇന്ന് രാവിലെ ഡി.ജി.പിക്കാണ് നിവിന്‍ പോളി പരാതി നല്‍കിയത്. തന്റെ പരാതി കൂടി പരിശോധിക്കണമെന്നും തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്നും താരം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബലാത്സംഘം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിന്‍ വ്യക്തമാക്കി. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide