
മാവേലിക്കര: എന്‍ കെ പ്രേമചന്ദ്രന്‍ എം പി കാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് അപകടം.
എം പിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം പിയുടെ കാലിന്റെ എക്‌സ്‌റേ എടുത്ത് തുടര്‍ പരിശോധനകള്‍ നടത്തി.
ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം പി. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്.









