
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ആർഎസ്പി എംപി എൻ കെ പ്രേമചന്ദ്രൻ. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവേ മേല്‍പ്പാലത്തിന്റെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു പ്രശംസ. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുമെന്നും സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രിയെ ഇക്കാര്യത്തിൽ വലിയ മതിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ കേന്ദ്ര സർക്കാരിനു നേരെ എംപി വിമർശനവുമുന്നയിച്ചു. കേന്ദ്ര സർക്കാരിന് ധാർഷ്ട്യവും അഹങ്കാരവുമാണെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ മോദി സർക്കാർ മാറി മതേതര സർക്കാർ വരുമെന്നും എംപി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ പ്രേമചന്ദ്രൻ പങ്കെടുത്തത് വിവാദമായിരുന്നു.
NK Premachandran praises PM Modi