
ന്യൂഡല്‍ഹി: നഴ്‌സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. ഇതോടെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനമാണ് സുപ്രീംകോടതി ശരിവെച്ചത്. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി തള്ളിയ കോടതി നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്നും നിരീക്ഷിച്ചു.
നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷം നിര്‍ബന്ധിത പരിശീലന നടത്തിയാലേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ 2011ലാണ് സര്‍ക്കാര്‍ മാറ്റിയത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ നിര്‍ബന്ധിത പരിശീലനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് കേരള സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ഇതിലാണ് ഇന്ന് കോടതിയുടെ നിര്‍ണായക തീരുമാനം എത്തിയത്.
പഠിച്ചിറങ്ങുന്നവരെ നേരിട്ട് ജോലിക്കെടുത്താലുണ്ടാകുന്ന പ്രശ്‌നങ്ങളും പി.എഫ് ഉള്‍പ്പടെ അടയ്‌ക്കേണ്ടി
വരുന്നതും ചൂണ്ടിക്കാട്ടിയുമാണ് സ്വകാര്യ ആശുപത്രികള്‍ സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍ നാലു വര്‍ഷത്തെ പഠനത്തില്‍ ആറു മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.














