ആശ്വാസം, കണ്ണൂരിൽ നിപ ആശങ്ക ഒഴിയുന്നു; രണ്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ സംശയിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ പരിശോധനഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച സാമ്പിളുകളുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം ശനിയാഴ്ച വൈകിട്ടോടെയാണ് ലഭിച്ചത്.

വെള്ളിയാഴ്ചയാണ് 48ഉം 18ഉം വയസുള്ള മാലൂര്‍ സ്വദേശികളായ പുരുഷന്‍മാര്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നതായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇരുവരും ജില്ലാആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതീവ ജാഗ്രതയിലാണ് ഇരുവര്‍ക്കും മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യമൊരുക്കിയത്. വെള്ളി വൈകീട്ടോടെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനക്കയച്ചു. പരിശോധനാഫലം നെഗറ്റീവായെങ്കിലും പനി മാറുന്നതുവരെ ഇരുവരും ചികിത്സയില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

More Stories from this section

family-dental
witywide