
ദില്ലി: കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ഏറെ പ്രധാനപ്പെട്ട അമേഠിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര മത്സരിച്ചേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലേക്കില്ലെന്ന സൂചനകൾക്കിടെയാണ് വാദ്രയുടെ പേര് ഉയർന്ന് കേൾക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനോട് അമേഠിയിൽ മത്സരിക്കാൻ റോബർട്ട് വാദ്ര താൽപര്യമറിയിച്ചെന്നാണ് വ്യക്തമാകുന്നത്. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എം പി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര വാര്‍ത്താ ഏജൻസിയോടും പ്രതികരിക്കുകയും ചെയ്തു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ വാദ്ര അറിയപ്പെടുന്ന വ്യവസായി കൂടിയാണ്. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ മത്സരിക്കാൻ റോബർട്ട് വാദ്ര സന്നദ്ധത അറിയിച്ചതോടെ ഇക്കാര്യം കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്യും. അന്തിമ തീരുമാനം വൈകില്ലെന്നാണ് സൂചന.
No Rahul Gandhi, Priyanka Gandhi, Robert Vadra To Take On Smriti Irani In Amethi?