
കോട്ടയം: ക്നാനായ സമുദായം സമുദായ ഭരണഘടന അനുസൃതമായി ഭരിക്കപ്പെടുമെന്നു സമുദായ വലിയ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് സേവേറിയോസ്. നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ സമുദായ വാർഷിക സമ്മേളനം അമേരിക്കയിലെ ഡാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻഎഎംകെസി പ്രസിഡന്റ് ജിജി ഇടവഴിക്കൽ അധ്യക്ഷത വഹിച്ചു. ക്നാനായ സമുദായ സെക്രട്ടറി ടി.ഒ.ഏബ്രഹാം തോട്ടത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. ഫാ.മർക്കോസ് ചാലുപറമ്പിൽ, അജയ് വാഴക്കൻ, ഡി.അജീഷ് പഴയാറ്റ്, ഫാ.പ്രസാദ് കോവൂർ, ഫാ.റെന്നി ഏബ്രഹാം കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.