
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. അതേസമയം, താപനില ഇനിയും കുറയാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പി(ഐഎംഡി)ന്റെ മുന്നറിയിപ്പ്.
ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിവരുന്നുണ്ട്. ഡല്‍ഹിയിലെ രാത്രികാല താപനില ശനിയാഴ്ച രേഖപ്പെടുത്തിയത് 8 ഡിഗ്രി സെല്‍ഷ്യസ് ആണ്, ഇത് സാധാരണയില്‍ നിന്ന് താഴെയാണ്. അടുത്ത രണ്ട് ദിവസങ്ങളില്‍ അതിരാവിലെ മിതമായതുമായ മൂടല്‍മഞ്ഞ് ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ഐഎംഡിയുടെ പ്രവചനമനുസരിച്ച്, ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച 7 ഡിഗ്രി സെല്‍ഷ്യസിലേക്കും തിങ്കളാഴ്ചയോടെ 6 ഡിഗ്രി സെല്‍ഷ്യസിലേക്കും താഴും. എന്നാല്‍ പക്ഷേ ഇതുവരെ ശൈത്യ തരംഗത്തെക്കുറിച്ചൊന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല.