വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലിക്കിടെ നോർത്ത് ടെക്‌സസ് ലൈൻമാൻ കൊല്ലപ്പെട്ടു

റെയിൻസ് കൗണ്ടി(ടെക്സസ്): ചൊവ്വാഴ്ച രാവിലെയുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് വിച്ഛേദിക്കപ്പെട്ട വൈദ്യുതി പുനഃസ്ഥാപിക്കുന്നതിടെ  നോർത്ത് ടെക്സാസിൽ ലൈൻമാൻ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് റെയിൻസ് കൗണ്ടിയിലെ ഫാർമേഴ്‌സ് ഇലക്ട്രിക് കോഓപ്പറേറ്റീവിൽ ജോലി ചെയ്യുന്നതിനിടെയാണ് 34 കാരനായ സ്കോട്ട് ബാലൻ്റൈൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

“സ്കോട്ടിനെ അറിയാവുന്ന എല്ലാവർക്കും ഇത് വളരെ സങ്കടകരമായ സമയമാണ്. അദ്ദേഹം ഒരു സഹപ്രവർത്തകൻ മാത്രമല്ല, സുഹൃത്തും ആയിരുന്നു. അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്,” ഫാർമേഴ്‌സ് ഇലക്ട്രിക് കോഓപ്പറേറ്റീവ് ജനറൽ മാനേജർ മാർക്ക് സ്റ്റബ്‌സ് പറഞ്ഞു.

 ബാലൻ്റൈന് ഭാര്യയും  12 വയസ്സുള്ള മകളും ഉണ്ട്

ചൊവ്വാഴ്ച രാവിലെയുണ്ടായ കൊടുങ്കാറ്റിനെത്തുടർന്ന് 640,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു.അതിനുശേഷം, നോർത്ത് ടെക്‌സാനിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി ആയിരക്കണക്കിന് ലൈൻമാൻമാരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്നിരുന്നു.

പി.പി. ചെറിയാൻ