
ഹൈദരാബാദ്: എന്‍.എസ്.യു.ഐ (നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ) നേതാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി രാജ് സമ്പത്കുമാറിനെയാണ് ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് ഒരു തടാകത്തിന്റെ കരയിൽ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഘടനയില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാർ.
റോഡിന് സമീപത്തെ കൃഷിയിടത്തിൽ നഗ്നമായ നിലയിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുഴുവൻ മുറിവുകളുമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു
NSUI Secretary Raj Sampathkumar found dead in Andra